Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജു രാധാകൃഷ്ണന്റെ പരാതിയില്‍ രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്.

perumbavoor
പെരുമ്പാവൂര് , വ്യാഴം, 28 ജൂലൈ 2016 (08:02 IST)
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
 
പൊലീസ് കസ്റ്റഡിയില്‍നിന്ന് താന്‍ ചാടിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുയെന്ന് ചെന്നിത്തല മൊഴി നല്‍കിയിരുന്നു. ഇത് തന്നെ ദോഷകരമായി ബാധിക്കുന്നതാണെന്ന ബിജു രാധാകൃഷ്ണന്റെ പരാതിയിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
 
ചെന്നിത്തല നല്‍കിയ മൊഴി അടിസ്ഥാനരഹിതമാണ്. മൂന്നുവര്‍ഷം കേരളത്തിനകത്തും പുറത്തുമായി പല കേസുകള്‍ക്കായി താന്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും ജയില്‍ നിയമങ്ങളോ മറ്റുതരത്തിലെ നിയമലംഘനങ്ങളോ താന്‍ നടത്തിയിട്ടില്ലെന്നും ബിജു നല്‍കിയ പരാതിയില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍