ലോകം ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഹേർഡ് ഇമ്യൂണിറ്റി നേടുമെന്ന പ്രതീക്ഷയിൽ ലോകത്തിന് മുന്നോട്ട് പോകാനാകില്ലെന്നും രോഗവ്യാപനം തടയുന്നതിനായി വാക്‌സിൻ തന്നെ വേണ്ടിവരുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ലോകത്ത് 10 മുതൽ 20 ശതമാനം ആളുകൾക്ക് മാത്രമാണ് കൊവിഡിനെതിരെ ആന്റിബോഡിയുള്ളതെന്നാണ് ഭൂരിഭാഗം പഠനങ്ങളും തെളിയിക്കുന്നത്.ജനസംഖ്യയുടെ 70 ശതമാനം പേർക്കെങ്കിലും രോഗപ്രതിരോധ ശേഷി കൈവരിക്കാനായാൽ മാത്രമേ ഹെർഡ് ഇമ്യൂണിററി നേടിയതായി കണക്കാക്കാൻ സാധിക്കുകയുള്ളു. ഇത്തരത്തിലൊരു ഘട്ടത്തിൽ ലോകത്തിന് മുന്നോട്ട് പോകണമെങ്കിൽ വാക്‌സിൻ കണ്ടെത്തിയെ തീരുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.