Webdunia - Bharat's app for daily news and videos

Install App

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം പുത്തൂർ പള്ളിക്കലാണ് സംഭവം.

Webdunia
ഞായര്‍, 25 ഓഗസ്റ്റ് 2019 (10:57 IST)
യുപി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേ‌സെടുത്തു. സ്കൂളിലെ താൽക്കാലിക അധ്യാപകൻ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.
 
മലപ്പുറം പുത്തൂർ പള്ളിക്കലാണ് സംഭവം. ഇയാൾ ഒളിവിലാണ്. സ്കൂളിലെ താത്ക്കാലിക അധ്യാപകനായ മസൂദ് അഞ്ചാം ക്ലാസിൽ താൻ പഠിപ്പിച്ച പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. കുറച്ചു നാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ  രക്ഷിതാക്കൾ ഒരു സ്കാനിങ് സെന്‍ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയെന്ന് വ്യക്തമായത്. സ്കാനിങ് സെന്‍ററില്‍ നിന്നാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞതോടെ  സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
 
പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്‍റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തന്‍റെ ബന്ധുവായ മറ്റൊരു അധ്യാപകന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.  മസൂദിനായി അന്വേഷണം ഊർജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്‍പി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments