Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥലം മാറ്റം കിട്ടിയ അധ്യാപകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർത്ഥികൾ, ചങ്ക് തകർന്ന് അധ്യാപകനും; വീഡിയോ

സ്ഥലം മാറ്റം കിട്ടിയ അധ്യാപകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർത്ഥികൾ, ചങ്ക് തകർന്ന് അധ്യാപകനും; വീഡിയോ
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (17:32 IST)
മധ്യപ്രദേശിലെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. 30,000ത്തിലധികം അധ്യാപകര്‍ക്കാണ് സ്ഥലം മാറ്റം നേരിടേണ്ടി വന്നത്. എന്നാൽ, ചിലയിടങ്ങളിൽ ഇത് വിദ്യാർത്ഥികൾക്ക് വളരെ പ്രയാസമുണ്ടാക്കിയിരിക്കുകയാണ്.
 
തമലിയയിലെ മങ്കല്‍ ദീന്‍ പട്ടേല്‍ എന്ന അധ്യാപകന്റെ അനുഭവം ഇതിനുദാഹരണമാണ്. മങ്കല്‍ ദീന്‍ പട്ടേലിനെ പിരിയാന്‍ പക്ഷേ അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് താല്‍പര്യമില്ല. അവര്‍ അദ്ദേഹത്തെ തടയുകയാണ്. പ്രിയപ്പെട്ട തങ്ങളുടെ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
തങ്ങളുടെ പ്രിയപ്പെട്ട മാസ്റ്റര്‍ സ്‌കൂളില്‍ നിന്നും പോകുകയാണെന്ന് കേട്ടതോടെയാണ് കുട്ടികള്‍ അദ്ദേഹത്തെ തടഞ്ഞ് വച്ചത്. കുട്ടികളുടെ സ്‌നേഹത്തിന് മുന്നില്‍ അധ്യാപകനും പലപ്പോഴും പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടെ മറ്റാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് നവ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീറാം വെങ്കിട്ട്‌രാമന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു