Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വി.ടി.ബല്‍റാം എന്നിവര്‍ക്കെതിരെ കേസ്

രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വി.ടി.ബല്‍റാം എന്നിവര്‍ക്കെതിരെ കേസ്
, ചൊവ്വ, 27 ജൂലൈ 2021 (11:01 IST)
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആലത്തൂര്‍ എംപി രാമ്യ ഹരിദാസ്, മുന്‍ എംഎല്‍എ വി.ടി.ബല്‍റാം എന്നിവര്‍ക്കെതിരെ പൊലീസ് കേസ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. രമ്യ, ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവും പാലക്കാട് യുവമോര്‍ച്ച ജില്ല പ്രസിഡന്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാല്‍ ഭക്ഷണം കഴിക്കാനല്ല, പാഴ്‌സല്‍ വാങ്ങാനെത്തിയതാണെന്നാണ് രമ്യ ഹരിദാസ് നല്‍കിയ വിശദീകരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ 22കാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു