കോണ്‍ഗ്രസിലെ കരുത്തനായ യുവനേതാവാണ് വി.ടി.ബല്‍റാം. തുടര്‍ച്ചയായി രണ്ട് തവണ തൃത്താലയില്‍ നിന്നു ജയിച്ച് നിയമസഭയില്‍ എത്തി. പിണറായി സര്‍ക്കാരിനെതിരെ ഉറച്ച ശബ്ദമായിരുന്നു ബല്‍റാം. എന്നാല്‍, തൃത്താലയില്‍ ഹാട്രിക് വിജയം ലക്ഷ്യം വച്ച് കളത്തിലിറങ്ങിയ ബല്‍റാമിന് ഇത്തവണ അടിതെറ്റി. എം.ബി.രാജേഷിനോടാണ് ബല്‍റാം തോല്‍വി വഴങ്ങിയത്. ബല്‍റാമിനെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെപിസിസി നേതൃത്വത്തിലേക്കോ പാലക്കാട് ഡിസിസി നേതൃത്വത്തിലേക്കോ ബല്‍റാമിനെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. തൃത്താല കേന്ദ്രീകരിച്ച് ബല്‍റാം പ്രവര്‍ത്തനം തുടരും. 2026 ലും ബല്‍റാം തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.