Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

സ്വതന്ത്രനായി മത്സരിക്കുന്ന വി ആര്‍ രാമകൃഷ്ണനെതിരെയാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.

police

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 27 നവം‌ബര്‍ 2025 (16:42 IST)
പാലക്കാട്: വിമത സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസെടുത്തു. അഗളി ലോക്കല്‍ സെക്രട്ടറി എന്‍. ജംഷീറിനെതിരെയാണ് കേസെടുത്തത്. അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന വി ആര്‍ രാമകൃഷ്ണനെതിരെയാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.
 
നവംബര്‍ 22-ന് രാത്രി ജംഷീര്‍ രാമകൃഷ്ണനെ ഭീഷണിപ്പെടുത്തി. രാമകൃഷ്ണനെ ഫോണില്‍ വിളിച്ച് മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. അസഭ്യം പറയുകയും ചെയ്തു. അതിന്റെ ഓഡിയോ പുറത്തുവന്നു. പിറ്റേന്ന് രാമകൃഷ്ണന്‍ അഗളി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കോടതിയെ സമീപിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. 
 
തുടര്‍ന്ന് രാമകൃഷ്ണന്‍ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന് പരാതി നല്‍കി. രാമകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജംഷീറിനെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് നീക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍