Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തു

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തു
, വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (17:02 IST)
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തു. കൊച്ചി പ്രത്യേക കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സിബിഐ കേസെടുത്തത്.
 
വിദേശത്ത് നിന്ന് വന്ന പണം അതിന്റെ ഉദ്ദേശത്തിൽ നിന്നും വ്യത്യസ്‌തമായി ചിലവഴിച്ചുവെന്ന ആരോപണത്തിൻമേലാണ് കേസ്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സിബിഐ വ്യക്തമാക്കി. ലൈഫ് മിഷന്റെ 20 കോടി രൂപയുടെ പദ്ധതിയിൽ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അകരെ എംഎൽഎയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്‌പിക്ക് പരാതി നൽകിയത്. പദ്ധതിയിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്പിബിയുടെ നില ഗുരുതരമായാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു: രമേശ് ചെന്നിത്തല