Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഎസ്‌ടി നഷ്ടപരിഹാരത്തുക വകമാറ്റി; കേന്ദ്ര സർക്കാർ നടത്തിയത് നിയമലംഘനമെന്ന് സിഎജി

ജിഎസ്‌ടി നഷ്ടപരിഹാരത്തുക വകമാറ്റി; കേന്ദ്ര സർക്കാർ നടത്തിയത് നിയമലംഘനമെന്ന് സിഎജി
, വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (12:43 IST)
കേന്ദ്ര സർക്കാർ ജിഎസ്ടി നിയമം ലംഘിച്ചതായി സിഎജിയുടെ കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാര തുകയ്ക്കുടെ ഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ വകമാറ്റിയതായി സിഎജി റിപ്പോർട്ടിൽ പറയുന്നു. 2017ലെ ജിഎസ്ടി നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണ് ഇതെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
 
കൺസോളിഡേറ്റഡ് ഫൺറ്റ് ഓഫ് ഇന്ത്യയിൽ 47,272 കോടി രൂപ നിലനിർത്തി, തുക 2017-18, 2018-19 സാമ്പത്തിക വർഷങ്ങളിൽ മറ്റു ആവശ്യങ്ങൾക്കായി വകമാറ്റി വിനോയോഗിച്ചു. കൂടുതൽ വരുമാനം കണക്കാക്കുന്നതിനും, ധനക്കമ്മി കുറയ്ക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഇത്തരം ഒരു നീക്കം നടത്തിയത് എന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. 
 
കൊവിഡ് വ്യാപനത്തെ തുടർന്ന് നികുതി വരുമാനം കുറഞ്ഞതിനാൻ ജിഎസ്‌ടി നഷ്ടപരിഹാര തുക നൽകാൻ കേന്ദ്രത്തിനാകില്ല എന്ന് നേരത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമക്കിയിരുന്നു. ഈ പ്രതിസന്ധി മറികടകാൻ സംസ്ഥാനങ്ങൾക്ക് റിസർവ് ബാങ്കിൽനിന്നും നേരിട്ട് കടമെടുക്കാം എന്നായിരുന്നു ധനമന്ത്രിയുടെ നിർദേശം. ഈ നിലപാടിനെതിരെ കേരളം ഉൾപ്പടെയുള്ള സംസ്ഥനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതോടെ നഷ്ടപരിഹാരത്തുക പിന്നീട് നൽകും എന്ന് ധനമന്ത്രി നിലപാട് മാറ്റുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മഗളുരു, ചെന്നൈ-മൈസൂരു ട്രെയിനുകൾ ഇനി ദിവസേന സർവീസ് നടത്തും