Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലബാസ്കറിന്റെ മരണം: അന്വേഷണം സിബിഐ‌ക്ക് വിട്ടേക്കും; എതിർപ്പില്ലെന്ന് ഡിജിപി

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റി​യി​ക്കു​ക.

ബാലബാസ്കറിന്റെ മരണം: അന്വേഷണം സിബിഐ‌ക്ക് വിട്ടേക്കും; എതിർപ്പില്ലെന്ന് ഡിജിപി
, ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (12:21 IST)
വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​യെ ഏൽപിക്കുന്നതിൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് ഇ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റി​യി​ക്കു​ക.അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പൊ​ലീ​സ് മേ​ധാ​വി നി​ർ​ദേശം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
 
വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് എ​ന്തു തീ​രു​മാ​ന​വു​മെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കു​മെ​ന്നാ​ണ് വിവ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ചൊവ്വാ​ഴ്ച യോ​ഗം ചേ​ർ​ന്നി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​ന്‍റെ ബ​ന്ധു​ക്ക​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷി​ച്ചു​വെ​ന്നും പ​രി​ശോ​ധി​ച്ചി​വെന്നും യോ​ഗം വി​ല​യി​രു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരേന്ദ്രമോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടൽ