Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കഴിഞ്ഞ പ്രളയത്തിൽ ഇതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു ബാലു’; ബാലഭാസ്കറിന്റെ ഓർമ്മകളിൽ സുഹൃത്തുക്കൾ

‘കഴിഞ്ഞ പ്രളയത്തിൽ ഇതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു ബാലു’; ബാലഭാസ്കറിന്റെ ഓർമ്മകളിൽ സുഹൃത്തുക്കൾ
, ശനി, 17 ഓഗസ്റ്റ് 2019 (13:04 IST)
കേരളത്തിൽ മഴക്കെടുതി തുടരുകയാണ്. അതിലുപരി കേരളം ഒറ്റക്കെട്ടായി അതിനെയൊക്കെ ചെറുക്കുകയും ചെയ്യുന്നുണ്ട്. കൈമെയ് മറന്ന് സഹായവുമായി ആയിരക്കണക്കിനു ആളുകളാണ് ഓരോ ക്യാമ്പുകളിലേക്കും എത്തുന്നത്. നിരവധി ആളുകൾ ഇപ്പോഴും ക്യാമ്പിലാണ്. അവർക്ക് തിരിച്ച് ചെല്ലാൻ വീടില്ല. 
 
ഇതിനിടെ, അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ ശൂന്യത വേദനയോടെ സുഹൃത്തുക്കൾ ഓർക്കുകയാണ്.
കഴിഞ്ഞ തവണ പ്രളയം വന്നപ്പോൾ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു ബാലഭാസ്കർ. ഇക്കൊല്ലം അതിനു ബാലഭാസ്കർ ഇല്ലെന്ന വേദനയാണ് അവർ പങ്കു വെച്ചത്.
 
‘ഈറ്റ് അറ്റ് ട്രിവാൻഡ്രം’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ബാലഭാസ്കറിനെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ ചിത്രങ്ങളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
 
“കഴിഞ്ഞ വർഷം, ഇതേസമയം ഞങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു, അരവിന്ദ് ചേട്ടൻ വഴി ഈ മനുഷ്യനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഈ വർഷം, അദ്ദേഹം ഞങ്ങൾക്കൊപ്പം ഇല്ല. എന്നാൽ നമുക്ക് അദ്ദേഹത്തെ നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ച് ഈ വർഷം കൂടുതൽ മുന്നോട്ട് പോകാം.”- ഈ വാചകങ്ങളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിൽ