Webdunia - Bharat's app for daily news and videos

Install App

കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

ശ്രീനു എസ്
ചൊവ്വ, 21 ജൂലൈ 2020 (16:44 IST)
കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായി.
 
ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. പ്ലാസ്മ തെറാപ്പി കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മ ബാങ്ക് സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍., സ്റ്റേറ്റ് പ്രോട്ടോകോള്‍ എന്നിവയനുസരിച്ച് മെഡിക്കല്‍ ബോര്‍ഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

അടുത്ത ലേഖനം
Show comments