Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുമതിയില്ലാതെ വിദേശസഹായം: കെടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

അനുമതിയില്ലാതെ വിദേശസഹായം: കെടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം
, ശനി, 22 ഓഗസ്റ്റ് 2020 (17:48 IST)
അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച വിഷയത്തിൽ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്രാന്വേഷണം. ചട്ടങ്ങൾ ലംഘിച്ച് മതഗ്രന്ഥങ്ങൾ കടത്തിയെന്ന ആക്ഷേപം കേന്ദ്രവിദേശകാര്യമന്ത്രാലയവും പരിശോധിക്കും.
 
അതേസമയം ഏത് അന്വേഷണത്തെയും നേരിടുമെന്ന് മന്ത്രി കെ‌ടി ജലീൽ പ്രതികരിച്ചു. വിദേശ സഹായം കൈപ്പറ്റിയെന്ന് മന്ത്രി തന്നെ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ധനമന്ത്രാലയം അന്വേഷണത്തിന് തീരുമാനിച്ചു. യുഎഇ കോണ്‍സുലില്‍ നിന്ന് അ‍ഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. ഇടപാട് കോൺസുലർജനറലുമായി നേരിട്ടാണ് ഇടപാട് നടത്തിയതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
 
നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ പണമോ, പാരിതോഷികമോ കൈപ്പറ്റുന്നതിന് മുന്‍പ് കേന്ദ്രാനുമതി തേടണമെന്നാണ് ചട്ടം. നിയമലംഘനം നടത്തുന്നത് അ‍ഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗണ്‍ സമയത് പിടിച്ചെടുത്ത മീന്‍ വീട്ടില്‍ കൊണ്ടുപോയി, ബാക്കി മറിച്ചു വിറ്റു