Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം: രണ്ട് ലക്ഷം രൂപ നഷ്ടമായി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം: രണ്ട് ലക്ഷം രൂപ നഷ്ടമായി

എ കെ ജെ അയ്യര്‍

, വ്യാഴം, 22 ഏപ്രില്‍ 2021 (13:25 IST)
കണ്ണൂര്‍: കുറ്റവാളികളെ പിടികൂടി അടയ്ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. ജയിലിലെ പ്രധാന ഗേറ്റിനടുത്ത ഓഫീസില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
 
ഓഫീസിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. മേശയില്‍ സൂക്ഷിച്ച 1,95,600 രൂപയാണ് നഷ്ടമായത്. ഡോഗ് സ്‌ക്വഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ എത്തി പരിശോധന നടത്തി. വളരെ വിദഗ്ധമായാണ് മോഷ്ടാവ് എത്തി പണം കവര്‍ന്നത് എന്നാണു പോലീസ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിസന്ധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി, കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു