കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണം മൂന്നുപേരില്‍ നിന്നാണ് പിടിച്ചെടുത്തത്. ബാലുശേരി സ്വദേശി മുനീര്‍, വടകര സ്വദേശി ഫിറോസ്, കാസര്‍കോട് സ്വദേശി അബ്ദുള്ള എന്നിവരില്‍ നിന്നാണ് 2432 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.
മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ ആഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 72 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.