Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ ഇളവില്ല; മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കുമെന്നും സ്വകാര്യ ബസുടമകള്‍

കൊച്ചി , വെള്ളി, 27 ഏപ്രില്‍ 2018 (14:13 IST)
ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. ഇന്ധന വർദ്ധനവിനെ തുടർന്നാണ് പുതിയ തീരുമാനം. വിദ്യാര്‍ഥികളില്‍ നിന്നും മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കുമെന്നും  സ്വകാര്യ ബസുടമകളുടെ സംഘടന വ്യക്തമാക്കി .

വിദ്യാർഥികളെ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകളിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണം. കണ്‍സെഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബസുടമകള്‍ വ്യക്തമാക്കി.

അതേസമയം, ബസ് ചാർജ് വർദ്ധിപ്പിക്കില്ലെന്ന് ബസുടമകൾ വ്യക്തമാക്കി.

കണ്‍സെഷന്‍ വിഷയത്തിൽ നിന്നും ഇനി പിന്നോട്ട് പോകില്ല. ഡീസൽ വില വർദ്ധനവ് വൻ തിരിച്ചടിയാണ് വ്യവസായത്തിന് നൽകിയിരിക്കുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മെയ് എട്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി