സ്കൂട്ടറില്‍ യാത്രചെയ്യവേ യുവതിയുടെ മാല കവര്‍ന്നു
സ്കൂട്ടറില്‍ യാത്ര ചെയ്യവേ ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ 6 പവന്‍റെ സ്വര്‍ണ്ണമാല അക്രമി പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു.
സ്കൂട്ടറില്‍ യാത്ര ചെയ്യവേ ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ 6 പവന്‍റെ സ്വര്‍ണ്ണമാല അക്രമി പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. പിരപ്പന്‍കോട് ആര്‍.എ.ഹൌസില്‍ അഭിര എന്ന 23 കാരിയുടെ മാലയാണു കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരമണിയോടെ മാതാവുമൊത്ത് സ്കൂട്ടറില്‍ പോകവേ പോത്തന്‍കോട് പൂലന്തറ ശാന്തിഗിരി പെട്രോള്‍ പമ്പിനു സമീപം വച്ചായിരുന്നു സംഭവം. കറുത്ത പള്‍സര്‍ ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നിരുന്ന യുവാവ് സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയാണു മാല പൊട്ടിച്ചെടുത്തത്. എന്നാല്‍ പിടിവലിക്കിടെ യുവതിക്ക് ഒന്നര പവനോളം തിരികെ ലഭിച്ചു.
വിവരമറിഞ്ഞ പൊലീസ് ഉടന്‍ തന്നെ പരിസരപ്രദേശങ്ങളില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വട്ടപ്പാറയിലും കാട്ടായിക്കോണത്തും ഇതിനു സമാനമായ സംഭവം നടന്നിരുന്നു.