യുവതിയെ പരസ്യമായി തെളിവെടുപ്പിന് വിധേയമാക്കിയിട്ടില്ല; ആരോപണങ്ങളെല്ലാം അവാസ്തവം; തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും പേരാമംഗലം സിഐ മണികണ്ഠന്‍
ആരോപണങ്ങള്‍ നിഷേധിച്ച് സി ഐ മണികണ്ഠന്‍
ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി സമീപിച്ച യുവതിക്കു നേരെ തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് പേരാമംഗലം സി ഐ മണികണ്ഠന്‍. തിരുവനന്തപുരത്ത് യുവതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി ഐക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പരസ്യമായി തെളിവെടുപ്പ് നടത്തുകയും ജനമധ്യത്തില്‍ വെച്ച് അപമാനിക്കുകയും ചെയ്തെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സി ഐ മണികണ്ഠന്‍ രംഗത്തെത്തിയത്.
യുവതിയുടെ പരാതി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. 2016 ഓഗസ്റ്റിലാണ് പരാതി ലഭിച്ചത്. കേസ് പൊലീസ് അന്വേഷിച്ചു വരികയാണ്. തന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള മോശമായ ഇടപെടലോ പെരുമാറ്റമോ ഉണ്ടായിട്ടില്ല.
മറ്റെന്തോ കാരണത്താല്‍ യുവതി കള്ളം പറയുകയാണെന്നും പരസ്യമായി തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു. നിര്‍ബന്ധിച്ച് മൊഴി തിരുത്തുകയോ പരസ്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. ഈ ആരോപണമെല്ലാം അവാസ്തവമാണെന്നും പേരാമംഗലം സി ഐ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു.