Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈത്രയ്ക്ക് വിവരക്കേട്; എസ്പിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം എം മണി

ചൈത്രയ്ക്ക് വിവരക്കേട്; എസ്പിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം എം മണി
, ചൊവ്വ, 29 ജനുവരി 2019 (15:16 IST)
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.എം. മണി. പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ലെന്നും എസ്പിക്ക് വിവരക്കേടാണേന്നും മന്ത്രി എം.എം. മണി പറഞ്ഞു.
 
നേരത്തേ, ചൈത്രയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സർക്കാരിന് മീതെ പറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. ഡിസിപി ചൈത്ര തെരേസ ജോൺ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചത്. സ്‌ത്രീ ആയാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നിയമവാഴ്ച നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. 
 
അതേസമയം ഡിസിപി ചൈത്ര തെരേസ ജോണിനെതിരേ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് രാവിലെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികള്‍ക്ക് ഒന്നും ശുപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിയമപ്രകാരമാണ് റെയ്ഡ് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഉദ്യോഗസ്ഥയ്ക്കതിരെ നടപടിയെടുത്താല്‍ സര്‍ക്കാര്‍ പുലിവാല്‍ പിടിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ നടപടിയെടുക്കുന്നതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ സ്മാർട്ട്ഫോണിൽ എങ്ങനെ രണ്ട് വാട്ട്സ്‌ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാം ? വഴിയുണ്ട് !