Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാലക്കുടിപ്പുഴ റെയില്‍വേ പാലത്തിന്റെ മണ്ണിടിഞ്ഞു; ട്രെയിനുകൾ വൈകിയോടും

ചാലക്കുടിപ്പുഴ റെയില്‍വേ പാലത്തിന്റെ മണ്ണിടിഞ്ഞു; ട്രെയിനുകൾ വൈകിയോടും
, വ്യാഴം, 4 ഒക്‌ടോബര്‍ 2018 (08:01 IST)
ശക്തമായ മഴയെ തുടർന്ന് ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വെ പാലത്തോട് ചേർന്നുള്ള മണ്ണിടിഞ്ഞു. ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറില്‍ 10 കിലോമീറ്റര്‍ മാത്രം വേഗത്തിലാണു ട്രെയിനുകള്‍ കടത്തിവിടുന്നത്.  
 
തീവണ്ടികള്‍ അങ്കമാലിയില്‍നിന്ന് തൃശ്ശൂര്‍ക്കു പോകുന്ന ട്രാക്കിനു സമീപമാണ് പുഴയരിക് ഇടിഞ്ഞത്. പ്രളയത്തെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഈ ഭാഗത്ത് മെറ്റല്‍ച്ചാക്കുകള്‍ അടുക്കിവെച്ച് ശക്തിപ്പെടുത്തിയാണ് തീവണ്ടികള്‍ കടത്തിവിട്ടിരുന്നത്. 
 
ജനശതാബ്ദി, ആലപ്പി എക്‌സ്പ്രസുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയവ ഏറെനേരം പിടിച്ചട്ടതിനെതുടര്‍ന്നു നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. ട്രെയിനുകള്‍ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളിലാണ് പിടിച്ചിട്ടത്. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് അതീതീവ്ര മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; മൂന്നാർ യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി