ലീഗ് മത്സരങ്ങളുടെ മാതൃക പിന്തുടരാനൊരുങ്ങുകയാണ് സംസ്ഥാനത്ത് വള്ളംകളി. ചാമ്പ്യൻസ് ബോട്ട് ലീഗ് എന്നാണ് സംസ്ഥാനത്തെ ആദ്യ വള്ളംകളി ലീഗിന് പേരു നൽകിയിരിക്കുന്നത്. വിജയികൾക്ക് 25 ലക്ഷമാണ് സമ്മാന തുകയായി നൽകുക.
ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയോടെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കമാവുക. നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആഫ്യ 9 സ്ഥാനങ്ങളിൽ എത്തുന്നവരായിരിക്കും ചാമ്പ്യൻസ് ബോട്ട് ലീഗിന് യോഗ്യത നേടുക.
ലീഗിൽ പതിമൂന്ന് വേദികളിലായി പതിമൂന്ന് മത്സരങ്ങളാണ് നടത്തുക, ഇതിനായി സംസ്ഥനത്തെ പ്രമുഖമായ 13 വള്ളംകളികൾ സംസ്ഥന ടൂറിസം വകുപ്പിന് കീഴിൽ നടത്തും. അന്താരാഷ്ട്ര നിലവാരത്തിൽ വള്ളംകളി നടത്തി ടൂറിസ്റ്റുകളെ കൂടുതൽ ആകർശിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.