ആരോഗ്യം വില്ലനാകുന്നു; മുഖ്യമന്ത്രി വീണ്ടും യുഎസിലെക്ക് - മയോ ക്ലിനിക്കില്‍ ചികിത്സ തേടും

ആരോഗ്യം വില്ലനാകുന്നു; മുഖ്യമന്ത്രി വീണ്ടും യുഎസിലെക്ക് - മയോ ക്ലിനിക്കില്‍ ചികിത്സ തേടും

തിങ്കള്‍, 30 ജൂലൈ 2018 (15:09 IST)
ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക്. ലോകപ്രശസ്‌തമായ യുഎസിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സയ്‌ക്കാണ് അദ്ദേഹം വിധേയനാകുക.

മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയനും യുഎസിലേക്ക് പോകും. ചികിത്സാ ചെലവുകള്‍ പൂർണമായും വഹിക്കുന്നത് സർക്കാരായിരിക്കും. ജൂലൈയില്‍ അമേരിക്കയില്‍ എത്തിയ പിണറായി മയോ ക്ലിനിക്കിൽ എത്തിയിരുന്ന എന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.  

ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രിയാണ് മയോ ക്ലിനിക്. കാൻസർ, പ്രമേഹം, നാഡികൾ സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച ചികിത്സാ നല്‍കുന്ന സ്ഥാപനമാണിത്. മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി കാർത്തികേയൻ എന്നിവരും ഇവിടെ നിന്നും ചികിത്സാ തേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കെ എസ് ആർ ടി സിയെ ഞെക്കിക്കൊല്ലാൻ പലരും ശ്രമിക്കുന്നു; പരിഷ്കാരങ്ങൾ എതിർക്കുന്നത് നിക്ഷിപ്ത താൽ‌പര്യക്കാരെന്ന് എ കെ ശശീന്ദ്രൻ