Webdunia - Bharat's app for daily news and videos

Install App

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ബുധനാഴ്‌ചവരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ബുധനാഴ്‌ചവരെ ശക്തമായ മഴയ്‌ക്ക് സാധ്യത

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (07:57 IST)
കേരളത്തിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കാരണമാണ് കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയത്. 12 മുതല്‍ 22 സെ മി മഴവരെയാണ് പ്രതീക്ഷിക്കുന്നത്.
 
കൂടാതെ, ചൊവ്വാഴ്ച കേരളത്തിന്റെ മലയോരത്തു മഴ വീണ്ടും സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് വിശദീകരിച്ചു. ഇതേ സാഹചര്യത്തിൽ വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒപ്പം, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് വരും ദിവസങ്ങളിലും ബാധകമായിരിക്കും.
 
അതേ സമയം കേരളം ഉൾപ്പെടെ ഇന്ത്യൻ തീരത്ത് ശക്തിയേറിയ തിരമാലകൾക്കു സാധ്യതയുണ്ടെന്ന ഹൈദരാബാദിലെ ഇൻകോയ്സ് ഏജൻസിയുടെ മുന്നറിയിപ്പു തുടരുകയാണ്. ബുധനാഴ്ച രാവിലെ വരെ ഇതു ബാധകമാണ്. ന്യൂനമര്‍ദത്തിന്റെ സാന്നിധ്യംമൂലം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്; തടസ്സപ്പെടുത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും

Coconut Price: തേങ്ങ വില താഴേക്ക് വീഴുന്നു, ഓണത്തിൻ്റെ ബജറ്റ് താളം തെറ്റില്ല

ആറുവര്‍ഷത്തിനിടെ ഈ രാജ്യത്തിന്റെ സൈനികരുടെ എണ്ണത്തില്‍ 20ശതമാനം കുറഞ്ഞു, പുരുഷന്മാരുടെ എണ്ണം കുറയാന്‍ കാരണം ഇതാണ്

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

അടുത്ത ലേഖനം
Show comments