Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടമലയാറിന്റെ രണ്ടു ഷട്ടറുകൾ അടയ്ക്കും

അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടമലയാറിന്റെ രണ്ടു ഷട്ടറുകൾ അടയ്ക്കും

അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടമലയാറിന്റെ രണ്ടു ഷട്ടറുകൾ അടയ്ക്കും
കോട്ടയം , വെള്ളി, 10 ഓഗസ്റ്റ് 2018 (12:49 IST)
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 
 
ഇടമലയാറിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു കുറച്ചിരുന്നു. എന്നാൽ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഉച്ചയ്ക്ക് അടച്ചേക്കും. ഇന്നലത്തെ റീഡിംഗ് അനുസരിച്ച് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 169.64 മീറ്ററും കക്കി ഡാമിലെ ജലനിരപ്പ് 981.404 മീറ്ററും ആയി.
 
രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ശക്തമായ മഴയിൽ ഉരുൾപൊട്ടലും ഉണ്ടായതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും വൻനാശനഷ്‌ടങ്ങളും ഉണ്ടായി. രണ്ടു ദിവസങ്ങളിലായി 27 മരണം റിപ്പോർട്ടുചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽതന്നെ, കേന്ദ്രത്തിന്റെ സഹായവും ലഭ്യമാണ്'; റവന്യൂ മന്ത്രി