തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഏറെ വിവാദമായ ആനാവൂര്‍ ചന്ദ്രിക കുമാരി കൊലക്കേസിലെ പ്രതിയെ കോടതി ഇരട്ട ജീവപര്യന്തം തടവം ശിക്ഷയ്ക്ക് വിധിച്ചു. സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തു കൊലപ്പെടുത്തിയ ആനാവൂര്‍ ചന്ദ്രിക കുമാരി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവു ശിക്ഷയ്‌ക്കൊപ്പു ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു.
കേസിലെപ്രതിയായ നെയ്യാറ്റിന്‍കര താലൂക്കില്‍ ആനാവൂര്‍ പള്ളിയോട് ആഴംകുളം അമ്പൂതല വീട്ടില്‍ ശ്രീധരന്‍ നായര്‍ മകന്‍ രാജേഷ് (44) എന്ന് വിളിക്കുന്ന സുനീഷിനെയാണ് ശിക്ഷിച്ചത്. പ്രതി സുനീഷുമായി അവിഹിത ബന്ധത്തില്‍ കഴിഞ്ഞു വരവേ വിവാഹം കഴിക്കണമെന്ന് ചന്ദ്രിക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രികയെ ഏതു വിധേനയും ഒഴിവാക്കണമെന്നു പ്രതി തീരുമാനിച്ചു.
തുടര്‍ന്ന് സുനീഷ് ചദ്രികയെ വര്‍ക്കലയില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങളു പ്രതി കവര്‍ന്നിരുന്നു.
തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. രാജേഷിന്റേതാണ് ഉത്തരവ്. പിഴ ഒടുക്കാത്ത പക്ഷം ആറുമാസ അധിക കഠിന തടവും, കൂടാതെ കവര്‍ച്ച നടത്തിയതിന് മൂന്നു വര്‍ഷ കഠിന തടവിനും പ്രതിക്ക് ശിക്ഷ വിധിച്ചു.
നെയ്യാറ്റിന്‍കര താലൂക്കില്‍ ആനാവൂര്‍ വില്ലേജില്‍ കോട്ടയ്ക്കല്‍ ദേശത്ത് പാലിയോട് ആഴംകുളം മേലേക്കര പുത്തന്‍വീട്ടില്‍ ചന്ദ്രിക (42) എന്ന് വിളിക്കുന്ന ചന്ദ്രിക കുമാരിയാണ് കൊല്ലപ്പെട്ടത്