Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ടുനല്‍കണം': വോട്ടന്മാരോട് ചങ്ങനാശേരി അതിരൂപത

Changanacherry Archdiocese

ശ്രീനു എസ്

, ഞായര്‍, 4 ഏപ്രില്‍ 2021 (08:34 IST)
മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ടുനല്‍കണമെന്ന് വോട്ടന്മാരോട് ചങ്ങനാശേരി അതിരൂപതയുടെ നിര്‍ദേശം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ക്രൈസ്തവ മനസാക്ഷിയനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് കുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് കുറിപ്പില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ഈസ്റ്റര്‍: ദുരിതകാലം ഉടന്‍ അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ