ചങ്ങനാശേരി: ചങ്ങനാശേരി നഗര സഭയില്‍ മൂന്നു വാര്‍ഡുകളില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും നേരിട്ടാണ് മത്സരം നടക്കുന്നത്. ഇവിടെ മൂന്നു വാര്‍ഡുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളില്ല എന്നതാണ് കാരണം.
ഈ മൂന്നു സീറ്റുകളും കോണ്‍ഗ്രസിന് നല്‍കിയതാണ്. എന്നാല്‍ തിരക്കിനിടയില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഈ വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മറന്നു പോയതാണ് എന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ഈ വാര്‍ഡുകളില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ ലഭിച്ചില്ല എന്നതാണ് ഇവിടെ മത്സരിക്കാന്‍ തയ്യാറാകാത്തത് എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. പാര്‍ട്ടിയുടെ രണ്ട് മണ്ഡലം പ്രസിഡന്റുമാരും മറ്റു വാര്‍ഡുകളില്‍ മത്സരിക്കാനുണ്ട്.
എന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പി യും തമ്മിലുള്ള വോട്ടു മറിക്കാല്‍ ധാരണയുടെ ഭാഗമാണ് ഇവിടെ സ്ഥാനാര്‍ഥി ഇല്ലാത്തതിന് കാരണമെന്നും ആരോപണമുണ്ട്. ഇതിനൊപ്പം ഈ മൂന്നു വാര്‍ഡുകളിലും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി പോലുമില്ല എന്നതും മറ്റൊരു കാര്യം.