Publish Date: Tue, 01 Dec 2020 (12:06 IST)
Updated Date: Tue, 01 Dec 2020 (12:07 IST)
കിഴക്കമ്പലം: ബി.ജെ.പി യെ നേരിടുക എന്ന തന്ത്രത്തിലൂന്നി ഇടതും വലതും പാര്‍ട്ടികള്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥി അമ്മിണി രാഘവന്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനുമായി അവരുടെ പിന്തുണയോടെ മത്സരിക്കുന്നത്.
മുന്നണികള്‍ ഇരുവരും പറയുന്നത് ചില പ്രത്യേക സാഹചര്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ്. കിഴക്കമ്പലത്തു മുമ്പ് ട്വന്റി 20 ഭരണ കാലത്തു പല വാര്‍ഡുകളിലും പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിച്ചിരുന്നു. ഇത്തവണയും പഴയ സാഹചര്യം ഉണ്ടാവരുത് എന്നാണ് ഇടതിന്റെയും വലതിന്റെയും കണക്കുകൂട്ടല്‍. ഫലത്തില്‍ ബി.ജെ.പി യെ ഒറ്റപ്പെടുത്തി വിജയം കൈവരിക്കാനാണ് ലക്ഷ്യം.
വാര്‍ഡിലെ ഒരു പ്രചാരണ ബോര്‍ഡില്‍ അമ്മിണി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. അതെ സമയം തൊട്ടടുത്ത മറ്റൊരു ബോര്‍ഡില്‍ അവര്‍ യു.ഡി.എഫ് സ്ഥാനാര്ഥിയുമാണ്. എന്തായാലും ഇടതും വലതും ഇവിടെ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നാണ് ബി.ജെ.പി യുടെ ചിന്താഗതി.