കണ്ടൈൻമെന്റ് സോണുകൾ ഇനി ഇനി വാർഡ് തലത്തിലില്ല, പ്രദേശം എന്ന നിലയിൽ സോണുകൾ

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (19:14 IST)
തിരുവനന്തപുരം: കണ്ടൈൻമെന്റ് സോണുകൾ വാർഡ്,ഡിവിഷൻ അടിസ്ഥാനത്തിൽ രൂപികരിക്കുന്നതിൽ മാറ്റം വരുത്തുമെന്നും ഇനി മുതൽ പ്രദേശം അടിസ്ഥാനമാക്കിയായിരിക്കും കണ്ടൈൻമെന്റ് സോണുകൾ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി.
 
പോസിറ്റീവ് ആയ ആളുടെ പ്രൈമറി സെക്കന്ററി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും.വാര്‍ഡിന് പകരം വാര്‍ഡിന്റെ ഭാഗത്താണ് ആളുകളുള്ളതെങ്കില്‍ ആ പ്രദേശമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍.കൃത്യമായി മാപ്പ് തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലായിരിക്കും സോണുകളായി തിരിക്കുന്നത്.ആളുകൾ താമസിക്കുന്ന പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുക.
 
കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവര്‍ക്ക് പുറത്തേക്കോ, പുറത്തുള്ളവര്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണിലേക്കോ പ്രവേശിക്കാൻ അനുവാദം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂർ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു; സുധാകരനെ ഒതുക്കിയത് സണ്ണി ജോസഫ് തന്നെയെന്ന് ആരോപണം

ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം തലയുടെ വലതുവശത്ത് ഗുരുതരമായി പരിക്കേറ്റത്

ഇറാനില്‍ പോലീസുകാരന്‍ ഒരു മാസത്തേക്ക് യുവതിയെ വിവാഹം കഴിച്ചു; ഇറാനിലെ താല്‍ക്കാലിക വിവാഹ സമ്പ്രദായമായ സിഗെ എന്താണ്?

Gold Rate Today: സ്വർണവില പവന് 360 രൂപ വർധിച്ചു

കശുവണ്ടി കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു

അടുത്ത ലേഖനം
Show comments