Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് കാലത്തെ സമരങ്ങൾക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി ഉത്തരവ്

കൊവിഡ് കാലത്തെ സമരങ്ങൾക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി ഉത്തരവ്
, തിങ്കള്‍, 3 ഓഗസ്റ്റ് 2020 (15:06 IST)
കൊവിഡ് കാലത്തെ സമരങ്ങളും വിലക്കുകളും വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഈ മാസം 31 വരെ നീട്ടി.കേന്ദ്രസർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് തുടരുന്ന സാഹചര്യത്തിൽ ആണ് ഹൈക്കോടതിയുടെ നടപടി.
 
കൊവിഡിന്റെ മറവിൽ പ്രതിഷേധിക്കാനുള്ള അവകാശം സർക്കാർ തടയുകയാകണമെന്ന് ആരോപിച്ച് പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം പതിനഞ്ചിനാണ്‌ കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കേരളത്തിൽ സമരങ്ങൾ വിലക്കി ഹൈക്കോടതി ഉത്തരവിട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി