Publish Date: Wed, 01 May 2024 (17:13 IST)
Updated Date: Wed, 01 May 2024 (17:15 IST)
എറണാകുളം : വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. കുമളി റോസപ്പൂക്കണ്ടം ഹാറൂൺ മൻസിൽ ഫിറോസ്ഖാനെ(44)യാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്.
എറണാകുളം ജില്ലക്കാരനായ പുറമറ്റം അമരിയിൽ താമസിച്ചുവരുന്ന പി.ജെ.ആന്റണി സജുവിന്റെ പരാതിയിലാണ് പോലീസ് ഫിറോസ് ഖാനെ അറസ്റ്റ് ചെയ്തത്.
സിങ്കപ്പൂരിൽ തൊഴിൽ വിസ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പലപ്പോഴായി 6,20,000 രൂപ ഫിറോസ്ഖാൻ കൈപ്പറ്റിയിരുന്നു എന്താണ് പരാതിയിൽ പറയുന്നത്. ആന്റണി സജുവിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽനിന്ന് ഗൂഗിൾപേവഴിയാണ് പണം കൈമാറിയത്.
ജോലി ലഭിക്കാതായതോടെആന്റണി സജു പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽപ്പോയ പ്രതിയെ കുമളിയിൽ നിന്നാണ് പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കോയിപ്രം എസ്.എച്ച്.ഒ. ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ. മുഹ്‌സിൻ മുഹമ്മദിനാണ് കേസിൻ്റെ തുടർ അന്വേഷണ ചുമത.