Webdunia - Bharat's app for daily news and videos

Install App

ഷാഡോ പോലീസ് എന്ന വ്യാജേന കട ജീവനക്കാരനെ കബളിപ്പിച്ചയാൾ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 9 മെയ് 2024 (19:28 IST)
വയനാട്: ഷാഡോ പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിലായി. താനൂര്‍ സ്വദേശി റാഫിയാണ് പിടിയിലായത്. വയനാട് സുല്‍ത്താൻ ബത്തേരി പുല്‍പ്പള്ളിയിലാണ് കബളിപ്പിക്കൽ നാടകം അരങ്ങേറിയത്.
 
 പുല്‍പ്പള്ളിയിലെ ഒരു കടയിൽ എത്തിയ റാഫി താൻ ഷാഡോ പൊലീസാണെന്ന് പറഞ്ഞശേഷം കടയില്‍ മദ്യ വില്‍പനയുണ്ടെന്ന് ആരോപിച്ചു പരിശോധന നടത്തുകയായിരുന്നു.എന്നാൽ ഈ സമയം കടയില്‍ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.  ഇതിനു ശേഷം ജീവനക്കാരനെ ഭീഷണിപ്പെടുത്തി 1000 രൂപ വാങ്ങി ഇയാള്‍ പോവുകയായിരുന്നു.
 
പക്ഷെ പിന്നീട് കട ഉടമ എത്തിയപ്പോള്‍ ജീവനക്കാരൻ വിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോൾ സംശയം തോന്നിയ കട ഉടമ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പുൽപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
 
 മലപ്പുറം,താനൂർ എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബ കൂടാതെ മന്ത്രവാദം  നടത്തി ചിലരെ കബളിപ്പിച്ചതിനും  ഐസിയു ട്രോമ കെയര്‍ വളണ്ടിയറാണെന്ന് പറഞ്ഞു പറ്റിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments