Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

എ കെ ജെ അയ്യര്‍

, വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (19:44 IST)
എറണാകുളം : ട്രാവൽ ഏജൻസി കബളിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നൽകാൻ കോടതി വിധിച്ചു. ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോടാണ് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതി ചെലവായി നൽകാനും എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചത്.
 
കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ടൂർ പാക്കേജുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതി വിധി. ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവൽ വിഷൻ ഹോളിഡേയ്‌സ് ബുക്കിംഗ് സ്വീകരിച്ചത്.
 
എന്നാൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒന്നും നൽകിയില്ലെന്നും സന്ദർശിക്കാനുള്ള സ്ഥലങ്ങൾ വെട്ടിച്ചുരുക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി വിശ്വനാഥൻ പി.കെ ആണ് പരാതിപ്പെട്ടത്. പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു