Webdunia - Bharat's app for daily news and videos

Install App

Chelakkara By-Election Results 2024 Live Updates: ചേലക്കരയില്‍ എല്‍ഡിഎഫ് മുന്നേറ്റം; രാധാകൃഷ്ണന്റെ ഭൂരിപക്ഷം 10,000 കടന്നു

ചേലക്കരയില്‍ 72.77 ശതമാനമാണ് ഇത്തവണത്തെ പോളിങ്

രേണുക വേണു
ശനി, 23 നവം‌ബര്‍ 2024 (07:05 IST)
Chelakkara By-Election Results 2024 Live Updates: ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രാവിലെ പത്തോടെ ചേലക്കരയില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയാകും. ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയം, സമഗ്രമായി അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്ക് സന്ദര്‍ശിക്കുക.

12:11 PM: ഇവിഎം കൗണ്ടിങ് പതിനൊന്ന് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11,362 വോട്ടിന് ലീഡ് ചെയ്യുന്നു.

12:00 PM: ഇവിഎം കൗണ്ടിങ് പത്ത് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11936 വോട്ടിന് ലീഡ് ചെയ്യുന്നു.

11:48 AM: ഇവിഎം കൗണ്ടിങ് ഒൻപതാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 10955 വോട്ടിന് ലീഡ് ചെയ്യുന്നു.

11:32 AM: ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്  10,291 വോട്ടിന് ലീഡ് ചെയ്യുന്നു.

11:24 AM:  ഇവിഎം കൗണ്ടിങ് ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 9,281 വോട്ടുകൾക്ക് മുന്നിൽ 

11:00 AM: ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 8,938 വോട്ടുകൾക്ക് മുന്നിൽ

10:30 AM:എൽഡിഎഫ് ലീഡ് നില 8,567 ആയി ഉയർത്തി

10.10 AM: ഇവിഎം കൗണ്ടിങ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 7,598 വോട്ടിന് ലീഡ് ചെയ്യുന്നു

9.50 AM: ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 5,834 വോട്ടിന് ലീഡ് ചെയ്യുന്നു

9.20 AM: ചേലക്കരയില്‍ എല്‍ഡിഎഫ് ജയത്തിലേക്ക്? ഇവിഎം കൗണ്ടിങ് രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 3,781 വോട്ടിന് ലീഡ് ചെയ്യുന്നു

9.00 AM: ഇവിഎം കൗണ്ടിങ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി 1,890 വോട്ടിന് ലീഡ് ചെയ്യുന്നു

8.50 AM: ചേലക്കരയില്‍ എല്‍ഡിഎഫ് ലീഡ് ഉയരുന്നു. യു.ആര്‍.പ്രദീപിന്റെ ലീഡ് 1,800 ലേക്ക്

8.30 AM: ചേലക്കരയില്‍ പ്രദീപിന്റെ മുന്നേറ്റം. ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ പ്രദീപിന്റെ ലീഡ് 1,700 കടന്നു
 
8.10 AM: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനയില്‍ മൂന്ന് വോട്ടിന് യു.ആര്‍.പ്രദീപ് മുന്നില്‍
 
ചേലക്കരയില്‍ 72.77 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 2,13,103 വോട്ടര്‍മാരില്‍ 1,55,077 പേര്‍ വോട്ട് രേഖപ്പെടുത്തി. ചെറുതുരുത്തി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെണ്ണലിനു 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 

തിരഞ്ഞെടുപ്പ് അപ്‌ഡേറ്റ് അതിവേഗം ലഭിക്കാന്‍ വെബ് ദുനിയ മലയാളം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ: ഇവിടെ ക്ലിക്ക് ചെയ്യുക
 
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി യു.ആര്‍.പ്രദീപും യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ.ബാലകൃഷ്ണനുമാണ് ചേലക്കരയില്‍ മത്സരിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ചേലക്കര. കെ.രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് പോയ സാഹചര്യത്തിലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്റ് ചെയ്തു

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു

കാട്ടാന ആക്രമണം; കൈകൂപ്പി അപേക്ഷിച്ച് കളക്ടർ, 6 മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം വിട്ടുനൽകി

അടുത്ത ലേഖനം
Show comments