മലപ്പുറം: പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി സ്കൂട്ടറിൽ സ്വർണ്ണവുമായി വീട്ടിലേക്കു പോയ സഹോദരങ്ങളെ ആക്രമിച്ചു മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ നാലു പേരെ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പെരിന്തൽമണ്ണയിലെ കെ.എം. ജൂവലറി ഉടമസ്ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെ കാറിൽ എത്തിയ സംഘമാണ് ഇവരെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി ആക്രമിച്ചു കണ്ണിൽ കുരുമുളക് സ്പേ ഉപയോഗിച്ച ശേഷം സ്വർണ്ണം തട്ടിയെടുത്തത്. ഊട്ടി റോഡിലെ കടപൂട്ടി വീട്ടിൽ എത്തുന്നതിന് അടുത്തു വച്ചായിരുന്നു ആക്രമണം. ആക്രമികളുടെ ആക്രമണത്തിൽ യൂസഫിനെ മൂക്കിൽ ഇടിയേറ്റ് പരുക്കുളോടെ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശികളായ ലിജിൻ രാജൻ, പ്രബിൻലാൽ, തൃശൂർ സ്വദേശികളായ സതീശൻ നിവിൽ എന്നിവരാണ് പിടിയിലായത്. സ്വർണ്ണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂവലറിയിൽ സുരക്ഷ കുറവായതിനാലുണ് സ്വർണ്ണം വീട്ടിൽ കൊണ്ടു പോയത് എന്ന് സഹോദരങ്ങൾ പറഞ്ഞു. വിശദവിവര അഭിനയിട്ടില്ല.