പ്രതീക്ഷയുടെ ഒരെയൊരു ചുവന്ന തുരുത്ത്, ജനങ്ങൾക്ക് സർക്കാരിനെ വിശ്വാസമാണ്: പ്രതീക്ഷ തകർക്കരുതെന്ന് സംവിധായകൻ
ഇടതുപക്ഷത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്, അതിന്റെ തെളിവാണ് ചെങ്ങന്നൂർ
ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നുവെന്ന് സംവിധായകന്‍ ഡോ.ബിജു. ജനങ്ങൾ ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. അവരുടെ ഏക പ്രതീക്ഷയും ഈ സർക്കാർ തന്നെയെന്ന് സംവിധായകൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡിഎഫ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നത്. ചില വീഴ്ചകള്‍ ഉണ്ടായതിനെ മറന്നുകൊണ്ടാണ് ജനങ്ങള്‍ പ്രതീക്ഷയുടെ ഈ ഒരു ചുവന്ന തുരുത്തില്‍ വീണ്ടും വിശ്വാസം അര്‍പ്പിക്കുന്നത്. ആ വിശ്വാസം തല്ലിക്കെടുത്താന്‍ ഒരു പൊലീസിനേയും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘ജനങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ട്, പ്രത്യാശയും അത് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു. അവയോട് നീതി പുലര്‍ത്തേണ്ട ബാധ്യത ഇടത് പക്ഷത്തിനും ഉണ്ട്. ആ പ്രതീക്ഷകള്‍ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്. പക്ഷെ വിജയം അന്ധമായി തലയ്ക്ക് പിടിച്ച് പലതിനെയും ന്യായീകരിക്കാന്‍ തുടങ്ങരുത്.
ചില വീഴ്ചകള്‍ ഉണ്ടായതിനെയും മറന്നു കൊണ്ട് ആണ് ജനങ്ങള്‍ പ്രതീക്ഷയുടെ ഈ ഒരേ ഒരു ചുവന്ന തുരുത്തില്‍ വീണ്ടും വിശ്വാസം അര്‍പ്പിക്കുന്നത്. അതിനര്‍ത്ഥം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇടത് പക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കും എന്ന് ഇടതുപക്ഷത്തെ വിശ്വസിച്ചു ഒപ്പം നില്‍ക്കുന്ന ഒരു ജനത എന്നു തന്നെയാണ്. അത് തല്ലിക്കെടുത്താന്‍ ഇനിയും ഒരു പൊലീസിനെയും അനുവദിക്കരുത്. അഴിമതി മാത്രം മുഖമുദ്ര ആയ ചില ഈര്‍ക്കിലി പ്രാദേശികപാര്‍ട്ടികള്‍ ഇടതുപക്ഷത്തിന് ആവശ്യമില്ല എന്നതിനുള്ള തെളിവ് കൂടിയാണ് ഈ ഉജ്ജ്വല വിജയം.