Webdunia - Bharat's app for daily news and videos

Install App

ഒന്ന്, രണ്ട്, മൂന്ന് - ആദ്യ മൂന്ന് പഞ്ചായത്തുകളിലും സജി ചെറിയാൻ, മൂന്നും യു‌ഡി‌ഫിന്റെ ശക്തികേന്ദ്രം!

വലിയ മാറ്റം, വമ്പൻ ട്വിസ്റ്റ്!

Webdunia
വ്യാഴം, 31 മെയ് 2018 (09:41 IST)
കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മാന്നാർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലഭിച്ച വൻ മുന്നേറ്റം യു ഡി എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് പാണ്ടനാടും തിരുവൺ‌മണ്ടൂറും സ്വന്തമാക്കി സജി ചെറിയാൻ മുന്നേറുന്ന കാഴ്ച കാണാനായത്.
 
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് കാലിടറുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. ആദ്യ മൂന്ന് പഞ്ചായത്തുകളിലും സജി ചെറിയാൻ തന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 4610 വോട്ടിന്റെ ലീഡുമായി സജി ചെറിയാൻ ചെങ്ങന്നൂർ നഗരസഭയിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. 
 
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മാന്നാറും പാണ്ടനാടും യുഡി‌എഫിനെ കൈവിട്ട കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൽ ഡി എഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റും അണികൾക്കിടയിലും ആവേശം പകർത്തുകയാണ്.  പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിക്കുന്നത്.  
 
യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.
 
മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.
 
പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments