Webdunia - Bharat's app for daily news and videos

Install App

ശക്തികേന്ദ്രങ്ങളിൽ കാലിടറി കോൺഗ്രസ്, ദയനീയ പരാജയവുമായി ബിജെപി- സജി ചെറിയാൻ മുന്നിൽ

യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ എൽ ഡി എഫ് മുന്നിൽ

Webdunia
വ്യാഴം, 31 മെയ് 2018 (09:18 IST)
കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മാന്നാർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലഭിച്ച വൻ മുന്നേറ്റം യു ഡി എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് കാലിടറുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. 
 
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മാന്നാറും പാണ്ടനാടും യുഡി‌എഫിനെ കൈവിട്ട കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൽ ഡി എഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റും അണികൾക്കിടയിലും ആവേശം പകർത്തുകയാണ്.  പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിക്കുന്നത്.  
 
യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.
 
മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.
 
പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments