Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും - മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും - മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള
ആലപ്പുഴ , ഞായര്‍, 28 ജനുവരി 2018 (12:50 IST)
സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പിഎസ് ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് സംസ്ഥാന അധ്യക്ഷനെ തന്നെ രംഗത്തിറക്കാന്‍ ബിജെപി ആലോചിക്കുന്നത്.

മണ്ഡലവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുമ്മനം തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. മികച്ച പ്രതിച്ഛായയും മണ്ഡലത്തിലെ ബന്ധങ്ങളും അദ്ദേഹത്തിന് തുണയാകുമെന്നാണ് വിലയിരുത്തല്‍.

കെകെ രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് സംജാതമായത്. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തെ പോലും ഞെട്ടിച്ചു കൊണ്ട് ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. ഈ സാഹചര്യത്തില്‍ കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനത്തിന് തോമസ് ചാണ്ടിയുടയും പിന്തുണയുണ്ട്; എൻസിപിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല - ടിപി പീതാംബരൻ