Webdunia - Bharat's app for daily news and videos

Install App

ആദ്യ റൌണ്ട് പൂർത്തിയായി; 1591 വോട്ടിന് എൽ ഡി എഫിന്റെ സജി ചെറിയാൻ മുന്നിൽ

ചെങ്ങന്നൂരിൽ ആദ്യ ലീഡ് സജി ചെറിയാന്

Webdunia
വ്യാഴം, 31 മെയ് 2018 (08:45 IST)
കേരള രാഷ്ട്രീയം വളരെ ആകാംഷയോടെ ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ശക്തമായ ലീഡുമായി എൽ ഡി എഫിന്റെ സ്ഥാനാർത്ഥി സജി ചെറിയാൻ. മാന്നാർ പഞ്ചായത്തിൽ 1591 വോട്ടിന്റെ ലീഡുമായി സജി ചെറിയാൻ മുന്നേറുന്നു. 
 
8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ സജി ചെറിയാൻ ക്രത്യമായ ലീഡ് നിലനിർത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ മാന്നാർ പഞ്ചായത്തിൽ 440 വോട്ട് മാത്രമായിരുന്നു എൽ ഡി എഫിന് ഉണ്ടായിരുന്നത്. ഇതാണ് 1591 എന്ന സംഖ്യയിലേക്ക് വളർന്നിരിക്കുന്നത്. 
 
യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.
 
മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.
 
പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments