കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടേയും കൂട്ടു വേണ്ട; കോടിയേരിക്ക് മറുപടിയുമായി ചെന്നിത്തല
കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാൻ യുഡിഎഫിന് കഴിവുണ്ടെന്ന് ചെന്നിത്തല
കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടേയും കൂട്ടിന്റെ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള കഴിവ് കേരളത്തിനുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ യുഡിഎഫുമായി യോജിക്കുന്നതില്‍ തെറ്റില്ലെന്ന കോടിയേരിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് മുഖ്യശത്രു ആരാണെന്നു സിപിഎം വ്യക്തമാക്കണമെന്നും ബിജെപിയുടെ ജനരക്ഷായാത്ര ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.