Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫുമായി യോജിച്ച് മോദിസർക്കാരിനെതിരെ പോരാടാൻ തയ്യാറെന്ന് കോടിയേരി; പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് സിപിഐഎം

യുഡിഎഫുമായി യോജിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് തയ്യാറെന്ന് കോടിയേരി

യുഡിഎഫുമായി യോജിച്ച് മോദിസർക്കാരിനെതിരെ പോരാടാൻ തയ്യാറെന്ന് കോടിയേരി; പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് സിപിഐഎം
വേങ്ങര , തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (11:08 IST)
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ യുഡിഎഫുമായി യോജിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ടു നിരോധനത്തിലും യോജിച്ച സമരം നടത്താമായിരുന്നു. എന്നാൽ യുഡിഎഫ് ഏകപക്ഷീയമായി അതിൽനിന്നു പിന്മാറുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.     
 
കേന്ദ്ര സര്‍ക്കാരിനെതിരെ മാത്രമല്ല, സംസ്ഥാന സർക്കാരിനും എതിരായതിനാലാണ് ഹർത്താലിനോടു സിപി‌ഐ‌എമ്മിന് വിയോജിപ്പുള്ളത്. കേന്ദ്രനയത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് അവർക്കു താൽപര്യമുണ്ടെങ്കിൽ എൽഡിഎഫുമായി ബന്ധപ്പെടട്ടേയെന്നും ഇക്കാര്യങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നും കോടിയേരി വ്യക്തമാക്കി. 
 
രണ്ടുപാര്‍ട്ടികളും ഒരു പൊതുവായ ധാരണയില്‍ എത്തിയ ശേഷമായിരിക്കണം അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത്. നോട്ടുനിരോധനത്തിന്റെ സമയത്ത് യോജിച്ച സമരത്തിനായി തങ്ങൾ മുൻകൈയെടുത്തിരുന്നു. എന്നാൽ അതിനോടൊരു നിഷേധാത്മക നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും കോടിയേരി ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അതെ, ലാലിസം വൻപരാജയമായിരുന്നു' - തുറന്നു പറഞ്ഞ് മോഹൻലാൽ