ബെംഗളൂരുവില്‍ തെരുവ് നായകള്‍ക്ക് ഒരുനേരം കോഴിയിറച്ചിയും ചോറും നല്‍കാന്‍ കോര്‍പ്പറേഷന്റെ തീരുമാനം; 2.9 കോടിരൂപ അനുവദിച്ചു
00 ഗ്രാം പച്ചക്കറി 10 ഗ്രാം ഓയില്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നത്.
ബെംഗളൂരുവില്‍ തെരുവ് നായകള്‍ക്ക് ഒരുനേരം കോഴിയിറച്ചിയും ചോറും നല്‍കാന്‍ കോര്‍പ്പറേഷന്റെ തീരുമാനം. ഇതിലൂടെ നഗരത്തിലെ 5000 ത്തോളം തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കും. ഓരോ തെരുവ് നായയുടെയും ഭക്ഷണത്തില്‍ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി 10 ഗ്രാം ഓയില്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നത്.
22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവായി കണക്കാക്കുന്നത്. പദ്ധതിക്കായി 2.9 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. മുന്‍പും തെരുവ് നായകള്‍ക്കായി ഭക്ഷണം നല്‍കിയിട്ടുണ്ടെങ്കിലും പാചകം ചെയ്ത മാംസാഹാരം നല്‍കുന്നത് ആദ്യമാണ്. തെരുവുനായകളുടെ ആക്രമണം കുറയ്ക്കുന്നതിനു വേണ്ടിയാണ് അവയ്ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് കോര്‍പ്പറേഷന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞത്.