Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊലക്കേസിലെ പ്രതിക്ക് വിവാഹത്തിനായി പരോള്‍; പെണ്‍കുട്ടിയുടെ സ്‌നേഹം കാണാതിരിക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി

ഈ മാസം 13നാണ് ഇയാളുടെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നത്.

Murder accused granted parole to marry

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ജൂലൈ 2025 (12:01 IST)
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി. പെണ്‍കുട്ടിയുടെ സ്‌നേഹം കാണാതിരിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തൃശ്ശൂര്‍ സ്വദേശിയായ പ്രശാന്തിനാണ് പരോള്‍ അനുവദിച്ചത്. ഈ മാസം 13നാണ് ഇയാളുടെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നത്. 
 
എന്നാല്‍ പിന്നീടാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊന്നു എന്ന കേസിലായിരുന്നു ഇയാളെ ശിക്ഷിച്ചത്. പ്രശാന്ത് ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ പ്രശാന്തിന്റെ പരോള്‍ ആവശ്യപ്പെട്ട് മാതാവ് ജയിലില്‍ അധികൃതരെയും ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.
 
പ്രതിയായ ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നാണ് കേസ് നോക്കിക്കാണുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സ്‌നേഹം കാണാതിരിക്കാന്‍ സാധിക്കില്ലെന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നുവെന്നും ജസ്റ്റിസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തും വിളിച്ച് പറയാമെന്നായി, തരൂരിനെ കോൺഗ്രസ് പിടിച്ച് കെട്ടണം, ലീഗിനും ആർഎസ്പിക്കും അതൃപ്തി