Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട: കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ടെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. സീല്‍ ചെയ്ത മുറികളും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസില്‍ നിര്‍ദേശം നല്‍കി. പേരമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കോഴിക്കോട് പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്‌ട്രോങ്ങ് റൂം വിവാദം ഉയര്‍ന്നുവന്നത്.
 
അതേസമയം ഗുരുവായൂരിലെ സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായ സംഭവത്തില്‍ പരാതിയുമായി യുഡിഎഫ്. കഴിഞ്ഞദിവസം വൈകുന്നേരം നാലര മുതല്‍ അഞ്ചര വരെയാണ് സിസിടിവി പ്രവര്‍ത്തനരഹിതമായതെന്നാണ് ആരോപണം. സംഭവത്തില്‍ യുഡിഎഫ് ദുരൂഹത ആരോപിച്ച് തെരഞ്ഞെടുത്ത് കമ്മീഷന് പരാതി നല്‍കി. 
 
ഗുരുവായൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് റഷീദ് ആണ് പരാതി നല്‍കിയത്. ഇവിഎം സൂക്ഷിച്ചിരുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവര്‍ത്തനരഹിതമായത്. ഒരു മണിക്കൂറോളം സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് പരാതിയില്‍ പറയുന്നു. സ്‌ട്രോങ്ങ് റൂം ഉള്‍പ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന് ചൈനയുടെ 'ഷോക്ക്': ജെ-35 യുദ്ധവിമാനങ്ങളുടെ കൈമാറ്റം നീളും; പ്രതിരോധ നീക്കങ്ങളിൽ തിരിച്ചടി