Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ്: സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും കേള്‍ക്കും

Sabarimala women's entry case
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും കേള്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ വാദവും ഉണ്ടാകുമെന്നാണ് കരുതുന്നത്. ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. ഇന്ന് മുതിര്‍ന്ന അഭിഭാഷയുടെ വാദം പൂര്‍ത്തിയായാല്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജെയ്ദീപ് ഗുപ്ത വാദിക്കും.
 
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിക്കണമോ വേണ്ടയോ എന്നതില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുവതി പ്രവേശനത്തില്‍ മതപണ്ഡിതരുടെയും സമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രായ വിലക്ക് അനിവാര്യമോ മതാചാരമാണോ എന്ന് കോടതികള്‍ക്ക് പരിശോധിക്കനാകില്ലെന്ന് തന്ത്രി സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. 
 
അതേസമയം ശബരിമല സ്വര്‍ണകൊള്ള കേസില്‍ പിഎസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് എസ് ഐ ടി പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. 2025 ല്‍ സ്വര്‍ണപാളി കൊണ്ടുപോയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രശാന്തിനെ ചോദ്യം ചെയ്തത്. നേരത്തെ സ്വര്‍ണ്ണപ്പാളി കേസിലും ദ്വാരപാലക കേസിലും പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്വര്‍ണകൊള്ള കേസ്: പിഎസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു