Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മൂത്ത കുട്ടി മരിച്ചത് മുലപ്പാല്‍ കുടുങ്ങി; അസ്വാഭാവികത ആരോപിച്ച് പിതാവ്, പരാതി നല്‍കി

നിസാറിന്റെ മൂത്ത കുട്ടി രണ്ട് വര്‍ഷം മുന്‍പ് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു

Child death Kozhikode Case

രേണുക വേണു

, ചൊവ്വ, 11 ഫെബ്രുവരി 2025 (15:33 IST)
തൊണ്ടയില്‍ അടപ്പ് കുടുങ്ങി കോഴിക്കോട് എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചതില്‍ അസ്വാഭാവികത ആരോപിച്ച് പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച പിതാവ് നിസാര്‍ പൊലീസില്‍ പരാതി നല്‍കി. 
 
നിസാറിന്റെ മൂത്ത കുട്ടി രണ്ട് വര്‍ഷം മുന്‍പ് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടില്‍ വച്ചാണ്. 14 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ആദ്യ കുഞ്ഞിന്റെ മരണം. രണ്ടാമത്തെ കുഞ്ഞും സമാന രീതിയില്‍ മരിച്ചതോടെയാണ് ഭാര്യയും ഭാര്യ വീട്ടുകാര്‍ക്കുമെതിരെ നിസാര്‍ സംശയം ഉന്നയിക്കുന്നത്. കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുഖ്യമന്ത്രിക്കും ഗോവിന്ദന്‍ മാഷിനും കൊടുക്ക്'; പരാതി പറയാന്‍ വന്ന ഭിന്നശേഷിക്കാരനെ പരിഹസിച്ച് സുരേഷ് ഗോപി (വീഡിയോ)