Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാനായി 4 കല്യാണം, രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെ പെട്ടു

Kasargod

അഭിറാം മനോഹർ

, ചൊവ്വ, 11 ഫെബ്രുവരി 2025 (11:58 IST)
ഒറ്റപ്പെടലിന്റെ സങ്കടം പറഞ്ഞ് നാടാകെ കല്യാണവുമായി നടന്ന വിരുതന്‍ പിടിയില്‍. ഫെയ്‌സ്ബുക്കാണ് പത്തനംതിട്ട കോന്നിയിലെ യുവാവിന്‍ പാരയായത്. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെയാണ് യുവാവിന്റെ കയ്യിലിരുപ്പ് പുറത്തായത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പി(36) നെയാണ് കോന്നി പോലീസ് അകത്താക്കിയത്.
 
 താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്ന വേദന മാറുമെന്നും ഇയാള്‍ യുവതികളോട് പറയുകയാണ് പതിവ്. അവരില്‍ നിന്നുള്ള സഹതാപം മുതലെടുത്ത് വിവാഹം കഴിക്കും. ഒരുമിച്ച് കുറച്ച് കാലം ജീവിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം മറ്റ് പെണ്‍കുട്ടികളെ തേടിപോകുന്നതായിരുന്നു ഇയാളുടെ പതിവ്. ഇത്തരത്തീല്‍ 10 വര്‍ഷം മുന്‍പ് കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനിയെയാണ് ഇയാള്‍ ആദ്യമായി വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് 2 കുട്ടികളുണ്ട്. തുടര്‍ന്ന് പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി ഇയാള്‍ ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി.
 
 കാസര്‍കോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് കടന്ന ഇയാള്‍ പിന്നീട് കുറെക്കാലം അവിടെയായിരുന്നു. പിന്നീട് എറണാകുളത്തെത്തി മറ്റൊരു സ്ത്രീയുമായി അടുത്തു. കുറച്ച് നാള്‍ അവര്‍ക്കൊപ്പം കഴിഞ്ഞശേഷമാണ് ഫെയ്‌സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ അര്‍ത്തുങ്കലില്‍ വെച്ച് വിവാഹം കഴിച്ചു.
 
 എന്നാല്‍ രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തായി. നാലാം ഭാര്യയുടെ ഒപ്പം ഭര്‍ത്താവിന്റെ ചിത്രം കണ്ടതോടെ ഇവര്‍ നാലാം ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവിന്റെ കള്ളക്കളികള്‍ വിശദമാക്കുകയായിരുന്നു. ദീപുവിന് തന്നോടുള്ള താത്പര്യം കുറഞ്ഞെന്നും ഉപേക്ഷിക്കാന്‍ പോവുകയാണെന്നും ആലപ്പുഴ സ്വദേശിനിക്ക് തോന്നിയതോടെ ഇവര്‍ പരാതിയുമായി കോന്നി പോലീസിനെ സമീപിക്കുകയായിരുന്നു. കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതായി പോലീസിന് അന്വേഷണത്തില്‍ ബോധ്യമായി. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പാലസ്തീന്‍ ജനതയ്ക്ക് അവിടെ മടങ്ങി വരാന്‍ അവകാശം ഉണ്ടാകില്ലെന്ന് ട്രംപ്