Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താംക്ലാസുകാരിയെ സ്കൂൾ യൂണിഫോമിൽ താലി ചാർത്തി, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു

പത്താംക്ലാസുകാരിയെ സ്കൂൾ യൂണിഫോമിൽ താലി ചാർത്തി, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു
, ശനി, 5 ജനുവരി 2019 (20:06 IST)
മൂവാറ്റുപുഴ: പത്താംക്ലാസുകാരിയെ സ്കൂൾ യൂണിഫോമിൽ താലിചാർത്തി സിന്ദൂരം അണിയിച്ചു. പെൺകുട്ടിയുടെ സഹപാഠികളുടെ സഹായത്തോടെയാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.
 
മൂവാറ്റുപുഴയിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തിലാണ് താലി ചാർത്തിയത്. കൂടെയുണ്ടായിരുന്നവർ മൊബൈഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാൽ ഹൃസ്വചിത്രത്തിനായിയാണ്  പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടിയത് എന്നാണ് വിദ്യാർത്ഥികളിൽ ചിലർ പറയുന്നത്.
 
സംഭവത്തെക്കുറിച്ച് സ്കൂളിലെ മറ്റു വിദ്യാർത്ഥികളിൽനിന്നും അറിഞ്ഞ സ്കൂൾ അധികൃതർ വിവരം പെൺകുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ആദ്യം ഇത് വിശ്വസിക്കാൻ രക്ഷിതാക്കൾ തയ്യാറായില്ലെങ്കിലും ദൃശ്യങ്ങൽ കണ്ടതോടെയാണ് കാര്യങ്ങൾ രക്ഷിതാക്കൾക്കും വ്യക്തമാക്കുന്നത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹയത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി