മലപ്പുറം: ഹെൽമറ്റില്ലാതെ ഇരുചക്ര വാഹന യാത്ര ചെയ്തത് പോലീസ് പിടിക്കാതിരിക്കാൻ കൈകൊണ്ട് നമ്പർ പ്ളേറ്റ് മറച്ചു യാത്ര ചെയ്ത വിരുതനു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ വക 13000 രൂപാ പിഴ. മലപ്പുറം ജില്ലയിലെ ഉച്ചാരക്കടവിൽ നിന്നാണ് വിദ്യാർത്ഥി ഓടിച്ച ഇരുചക്ര വാഹനം പിടികൂടിയത്. വിവിധ ഗതാഗത ലംഘനങ്ങൾ ചേർത്താണ് പതിമൂവായിരം രൂപാ പിഴയിട്ടത്. ഇതിനൊപ്പം ലൈസൻസ് റദ്ദാക്കാനായി ആർ.ടി.ഒ തുടർ നടപടി സ്വീകരിക്കും.
എന്നാൽ വാഹനത്തിന്റെ ആർ.സി.സി യിൽ പേരുള്ള ഉടമയാണ് ഇപ്പോൾ വാഹനം കൈവശം വയ്ചിരിക്കുന്നത്. അദ്ദേഹം വിൽപ്പന നടത്തിയ വാഹനം രണ്ടു തവണ കൈമറിഞ്ഞു എന്ന് കണ്ടെത്തി. നിലവിലെ ക്യാമറകളിൽ വാഹനത്തിന്റെയും അതിൽ സഞ്ചരിക്കുന്ന ആളുകളുടെയും ചിത്രം വ്യക്തമായി പതിയും. നമ്പർ പ്ളേറ്റ് മറച്ചുവച്ചു സഞ്ചരിച്ചാലും ആളുകളെയും വാഹനങ്ങളെയും നന്നായി തിരിച്ചറിയാൻ കഴിയും.
ഇപ്പോൾ പിടികൂടിയ വാഹനത്തിൽ പിന്നിലിരുന്നു വ്യക്തിയായിരുന്നു ഹെൽമറ്റ് ധരിക്കാതിരുന്നത്. വാഹനം പിടികൂടിയപ്പോൾ വാഹനത്തിനു ഇൻഷ്വറൻസ് ഇല്ലായിരുന്നു, ഇതും കൂടി ചേർത്താണ് പതിമൂവായിരം രൂപ പിഴയിട്ടത്. നമ്പർ പ്ളേറ്റ് മറച്ച കുറ്റത്തിന് മൂവായിരം രൂപയാണ് പിഴയിട്ടത്.